നിങ്ങൾ ഒരു Resident Evil ഫാൻ ആണോ? എങ്കിൽ ഇതാ വമ്പൻ റിലീസ് വാർത്തകൾ. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത Resident Evil 9: Requiem ഉണ്ടാക്കിയ തരംഗത്തിന് പിന്നാലെ, ക്യാപ്‌കോം (Capcom) തങ്ങളുടെ അടുത്ത പൊളി പ്രൊജക്റ്റും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന Summer Game Fest 2026 ലൈവ് ഷോയിലാണ് റസിഡന്റ് ഈവിൾ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ആ പ്രഖ്യാപനം ഉണ്ടായത്.
1.പ്രധാന വാർത്ത 'Resident Evil Veronica' റീമേക് ഔദ്യോഗികമായി പ്രഖ്യാപിച്ചു!
കുറെ കൊല്ലങ്ങളായി Fans കാത്തിരുന്ന ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു. 2000-ൽ ഇറങ്ങിയ റസിഡന്റ് ഈവിൾ പരമ്പരയിലെ ഏറ്റവും ജനപ്രിയ ക്ലാസിക് ഗെയിമായ 'Resident Evil: Code Veronica' കംപ്ലീറ്റ് റീമേക്കായി വീണ്ടും വരുന്നു.
🎮 പ്രധാന വിവരങ്ങൾ അറിയൂ :
റിലീസ് വർഷം: 2027 (തുടക്കത്തിൽ തന്നെ പ്രതീക്ഷിക്കാം)
പ്ലാറ്റ്‌ഫോമുകൾ: PlayStation 5, Xbox Series X/S, PC (Steam), കൂടാതെ പുതിയ Nintendo Switch 2 ലും ഈ ഗെയിം ലഭ്യമാകും എന്നാണ് വിവരം.
കഥയും പശ്ചാത്തലവും: ആരാധകരുടെ പ്രിയ നായിക ക്ലെയർ റെഡ്ഫീൽഡ് (Claire Redfield) ആണ് ഇതിലും പ്രധാന വേഷത്തിൽ എത്തുന്നത്.
സോംബികൾ നിറഞ്ഞ, ഒറ്റപ്പെട്ട 'റോക്ക്‌ഫോർട്ട് ഐലൻഡ്' (Rockfort Island)-ൽ നിന്നുള്ള ക്ലെയറിന്റെ ഭീതിജനകമായ രക്ഷപ്പെടലാണ് ഗെയിമിന്റെ പ്രമേയം. ക്ലെയറിനൊപ്പം സഹോദരൻ ക്രിസ് റെഡ്ഫീൽഡും (Chris Redfield) ഇതിലുണ്ട്.
💀 ഇവയൊക്കെയാണ് മാറ്റങ്ങൾ?
ക്യാപ്‌കോമിന്റെ സ്വന്തം RE ENGINE-ലാണ് ഈ ഗെയിം റീമേക്ക് ചെയ്യുന്നത്.
2. 'Resident Evil 9: Requiem' പുതിയ അപ്ഡേറ്റുകൾ
ഈ വർഷം 2026 ഫെബ്രുവരി 27-ന് റിലീസ് ചെയ്ത റസിഡന്റ് ഈവിൾ പരമ്പരയിലെ ഒമ്പതാമത്തെ പ്രധാന ഗെയിമായ Resident Evil Requiem ഇപ്പോഴും വിപണിയിൽ തരംഗമായി നില്കുന്നു
പുതിയ കഥാപാത്രങ്ങൾ: എഫ്.ബി.ഐ അനലിസ്റ്റായ ഗ്രേസ് ആഷ്‌ക്രോഫ്റ്റും (Grace Ashcroft), നമ്മുടെ സ്വന്തം ലെജൻഡ് ലിയോൺ എസ്.
കെന്നഡിയും (Leon S. Kennedy) ചേർന്നുള്ള ഡ്യുവൽ-പ്രൊട്ടഗോണിസ്റ്റ് (Dual-Protagonist) സിസ്റ്റം ഗെയിമേഴ്സ് ഏറ്റെടുത്തു കഴിഞ്ഞു. ഗ്രേസിന്റെ ഭാഗങ്ങൾ ഫസ്റ്റ്-പേഴ്‌സണിലും (First-Person), ലിയോണിന്റെ ഭാഗങ്ങൾ ആക്ഷൻ നിറഞ്ഞ തേർഡ്-പേഴ്‌സണിലുമാണ് (Third-Person) ഡിസൈൻ ചെയ്തിരിക്കുന്നത്. Photo Mode Update: കളിക്കിടെ അടിപൊളി സ്ക്രീൻഷോട്ടുകൾ എടുക്കാനായി ഫോട്ടോ മോഡ് അപ്ഡേറ്റ് ക്യാപ്‌കോം ഈ അടുത്തിടെ പുറത്തിറക്കിയിരുന്നു.
Amiibo Support: വരാൻ പോകുന്ന നിന്റെൻഡോ സ്വിച്ച് 2 വേർഷന് വേണ്ടിയുള്ള ഗ്രേസിന്റെയും ലിയോണിന്റെയും ഔദ്യോഗിക Amiibo ഫിഗറുകൾ 2026 ജൂലൈ 30-ഓടെ വിപണിയിലെത്തുമെന്നും capcom അറിയിച്ചിട്ടുണ്ട്.
3. 'Resident Evil Zero Remake' അണിയറയിൽ ഒരുങ്ങുന്നു
കഥ ഇവിടെയൊന്നും തീരുന്നില്ല! ഇൻസൈഡർ റിപ്പോർട്ടുകൾ പ്രകാരം ക്യാപ്‌കോം 'Resident Evil Zero' എന്ന ഗെയിമിന്റെ റീമേക്കിലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
#ResidentEvilVeronica #RE9Requiem #Capcom2026
നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ: നിങ്ങൾക്ക് റസിഡന്റ് ഈവിൾ പരമ്പരയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗെയിം ഏതാണ്? വരാനിരിക്കുന്ന 'Veronica' റീമേക്കിനായി നിങ്ങൾ കാത്തിരിക്കുന്നുണ്ടോ?
Post a Comment